ദേവമാതാ കോളജിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പ്രാദേശിക കേന്ദ്രം പ്രവർത്തനമാരംഭിച്ചു
1601099
Sunday, October 19, 2025 11:22 PM IST
കുറവിലങ്ങാട്: ദേവമാതാ ഓട്ടോണമസ് കോളജിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രാദേശികകേന്ദ്രം പ്രവർത്തനമാരംഭിച്ചു. 15 ബിരുദ പ്രോഗ്രാമുകളും 12 ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുമാണ് ദേവമാതാ പ്രാദേശിക കേന്ദ്രത്തിൽ ആരംഭിച്ചിരിക്കുന്നത്.
കോളജ് മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി.ജഗതിരാജ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, റീജണൽ ഡയറക്ടർ ഡോ. ടോജോമോൻ മാത്യു, ബർസാർ ഫാ. ജോസഫ് മണിയൻചിറ, സെന്റർ കോ-ഓർഡിനേറ്റർ റെനീഷ് തോമസ്, എന്നിവർ പ്രസംഗിച്ചു.
ശ്രീനാരായണഗുരു യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസർ യു. അഖിലേഷ് പുതുതായി ചേർന്ന വിദ്യാർഥികൾക്ക് ഓറിയന്റേഷൻ ക്ലാസ് നടത്തി.