തീ​ക്കോ​യി: ഈ​രാ​റ്റു​പേ​ട്ട- വാ​ഗ​മ​ൺ റോ​ഡി​ൽ പി​ക്ക​പ്പ് വാ​ൻ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു. ഇ​ന്ന​ലെ 3.30ന് ​കാ​രി​കാ​ട് ടോ​പ്പി​നു സ​മീ​പം എ​ട്ടാം മൈ​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

50 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ പി​ക്ക​പ്പ് ആ​ൾ​താ​മ​സം ഇ​ല്ലാ​ത്ത വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് വീ​ണ​ത്.

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രാ​ണ് പിക്കപ്പിലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെട്ടു.