അബിയ ആൻ ജിജിക്ക് ആദരം
1601107
Sunday, October 19, 2025 11:22 PM IST
പുലിക്കുന്ന്: ഒഡീഷ്യയിലെ ഭുവനേശ്വറിൽ നടന്ന 40ാമത് ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൻ പെൺകുട്ടികളുടെ ഹൈജന്പിൽ സ്വർണ മെഡലും കഴിഞ്ഞദിവസം നെടുങ്കണ്ടത്ത് നടന്ന ഇടുക്കി ജില്ലാ സ്കൂൾ മീറ്റിൽ ഹൈജമ്പ്, ലോംഗ് ജമ്പ്, ത്രിബിൾ ജമ്പ് എന്നീ ഇനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പുലിക്കുന്ന് വെട്ടിക്കിഴക്കേതിൽ അബിയ ആൻ ജിജിയെ കണ്ണിമല ഫാർമേഴസ് ക്ലബിന്റെ ആദരവ്.
കേരള പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ ഒ.പി.എ. സലാം ആദരപത്രം വീട്ടിലെത്തി നൽകി ആദരിക്കുകയും പൊന്നാടയണിയിക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ് കാഷ് അവാർഡ് സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് പി.ഡി. ജോൺ പവ്വത്ത് അധ്യക്ഷത വഹിച്ചു.
മുണ്ടക്കയം പഞ്ചായത്ത് മുൻ പ്രസിഡന്റ് ബേബിച്ചൻ പ്ലാക്കാട്ട്, പഞ്ചായത്തംഗം ദിലീഷ് ദിവാകരൻ, ക്ലബ് സെക്രട്ടറി സാബു തോമസ് തകടിയേൽ, വൈസ് പ്രസിഡന്റ് കെ.എൻ. ഷിബു കപ്ലിയിൽ, എ.ജെ. അലക്സ് റോയ്, ടി.പി. ആന്റണി തകടിയേൽ, റെജി പനമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.