സ്കൂള്‍ കായികമേള: ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്കു കോട്ടയത്ത് സ്വീകരണം നല്കി
1601113
Sunday, October 19, 2025 11:22 PM IST
കോട്ടയം: 21 ന് തിരുവനന്തപുരത്താരംഭിക്കുന്ന 67 -ാമത് സംസ്ഥാന സ്കൂള്‍ കായികമേളയിലെ ചാമ്പ്യന്മാര്ക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്ക് ജില്ലയില്‍ സ്വീകരണം നല്കി. കുടമാളൂര്‍ ഗവ. എച്ച്എസ് എല്‍പി സ്കൂളില്‍ നടന്ന യോഗത്തില്‍ മന്ത്രി വി.എന്‍. വാസവന് ട്രോഫിയില്‍ മാല ചാര്‍ത്തി സ്വീകരിച്ചു.
ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മികച്ച കായികതാരങ്ങളെ സംഭാവന ചെയ്തിട്ടുള്ള കേരളത്തിന്റെ കായികരംഗത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റാന്‍ സ്കൂള്‍ കായിക മേളകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലെ വര്‍ണക്കൂടാരം പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍,ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്, പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഗിരീഷ് ചോലയില്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍,ഡിഇഒ എ. ആര്. സുനിമോള്‍ എന്നിവര്‍ പങ്കെടുത്തു.