മുത്തോലിയിൽ ആരു മുത്താകും?
1601097
Sunday, October 19, 2025 11:22 PM IST
മുത്തോലി ഗ്രാമപഞ്ചായത്ത്
പാലാ നിയോജക മണ്ഡലത്തില്‍ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്ത്. ചെറുകിട കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. മെഡിക്കല്‍, എൻജിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലനകേന്ദ്രമായ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ സാന്നിധ്യം നാടിന്റെ മുഖച്ഛായതന്നെ മാറ്റിയിരിക്കുന്നു. വ്യാപാരസ്ഥാപനങ്ങളും വീടുകളോടനുബന്ധിച്ച ഹോസ്റ്റലുകളും ഹോംസ്റ്റേകളും അനുബന്ധ സ്വയം തൊഴില്‍ സാധ്യതകളും കാര്യമായി വർധിച്ച മേഖല.
നേട്ടങ്ങൾ
രഞ്ജിത് ജി. മീനാഭവന്‍
(പഞ്ചായത്ത് പ്രസിഡന്റ്, ബിജെപി)
ആരോഗ്യമേഖലയ്ക്ക് മരുന്നും ഉപകരണവും വാങ്ങല്‍, ആരോഗ്യ പരിരക്ഷ - പടിവാതില്‍ സേവനം പദ്ധതി, പാലിയേറ്റീവ് കെയര്‍ പരിചരണം, ചികിത്സാ സഹായം, പോഷകാഹാര കിറ്റ് വിതരണം, ആംബുലന്‍സ് പദ്ധതി എന്നിവ മികച്ച രീതിയില്‍.
നെല്‍കൃഷി വികസനം, അടുക്കത്തോട്ടം ജൈവ പച്ചക്കറി കൃഷി, കാര്‍ഷിക വിപണികള്‍ക്ക് ധനസഹായം, ഇക്കോഷോപ്പിന് അടിസ്ഥാന സൗകര്യം.
മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും പ്രോത്സാഹനം.
അങ്കണവാടി കുട്ടികള്‍ക്കു പോഷകാഹാരം, ഗവണ്മെന്റ് സ്കൂളുകളുടെ ശുചിത്വ പരിപാലനം, ലഹരിവിരുദ്ധ ബോധവത്കരണം, സ്കൂള്‍ ലൈബ്രറി മോടിപിടിപ്പൽ, നീന്തല്‍, ഫുട്ബോള്‍, ഷട്ടില്‍ പരിശീലനം.
പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലും ജൽജീവന്‍ മിഷന് വഴിയും ജലനിധി പദ്ധതി വഴിയും കുടിവെള്ളം. ലൈഫ് ഭവന പദ്ധതി മികച്ച രീതിയില്‍.
വയോധികരുടെയും ഭിന്നശേഷിക്കാരുടെയും അഗതികളുടെയും ഉന്നമന പദ്ധതികൾ, മാലിന്യ സംസ്കരണ പദ്ധതികള്‍, റോഡ് വികസനം, കേന്ദ്ര പദ്ധതി നടപ്പിലാക്കല്‍ എന്നിവയും നല്ല രീതിയിൽ.
കോട്ടങ്ങൾ
രാജന് മുണ്ടമറ്റം
(കേരള കോണ്‍ഗ്രസ്-എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡർ)
അഞ്ചു വര്‍ഷംകൊണ്ട് പദ്ധതി നടപ്പാക്കാത്തതു മൂലം 7.3 കോടി രൂപ പഞ്ചായത്തിനു നഷ്ടപ്പെട്ടു.
4ജൽജീവന്‍ മിഷന് പദ്ധതിയില്‍ 10 കോടി രൂപ നഷ്ടമായി.
ലൈഫ് ഭവന പദ്ധതി അട്ടിമറിക്കപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് ആകെ തീർന്നത് 52 വീടുകള്‍ മാത്രം. പിഎംഎവൈ പദ്ധതിയില്‍ ആകെ നാലു വീടും.
ആശമാർക്ക് അധിക ഓണറേറിയമായി 7,000 രൂപ നല്കുമെന്നു വാക്കാൽ പ്രഖ്യാപിച്ചു. പക്ഷേ, ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല.
ഒറ്റനോട്ടത്തിൽ
പാലാ നിയോജക മണ്ഡലത്തിലാണ് മുത്തോലി സ്ഥിതി ചെയ്യുന്നത്. കടുത്തുരുത്തി നിയോജക മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്ത്. ആറു മെംബര്‍മാരുള്ള ബിജെപിയാണ് ഭരണം നടത്തുന്നത്. ബിജെപിക്കെതിരേ എല്‍ഡിഎഫും കോണ്‍ഗ്രസും ഒന്നിച്ചാല്‍ ഭരണം അട്ടിമറിക്കാമെങ്കിലും അത്തരം നീക്കങ്ങൾ ഉണ്ടായില്ല. 13 വാർഡുകൾ പുനഃസംഘടനയിൽ 14 ആയി ഉയർന്നു.
കക്ഷിനില: ബിജെപി -ആറ്, എല്‍ഡിഎഫ് -5 (കേരള കോണ്‍.-എം- 4, സിപിഎം -1), യുഡിഎഫ്-2 (കോണ്‍ഗ്രസ് 2). ആകെ 13.