വിശ്വസിക്കാനാവാതെ വീട്ടുടമ ഡിന്നി
1601118
Sunday, October 19, 2025 11:22 PM IST
നിര്‍മാണം പൂര്‍ത്തിയാക്കി താമസം ആരംഭിക്കാനിരിക്കുന്ന വീട്ടിലുണ്ടായ അപ്രതീക്ഷിത സംഭവത്തിന്റെ ഞെട്ടലിലാണ് വീട്ടുടമ ഇളപ്പാനി മണ്ണനാല് ഡിന്നി സെബാസ്റ്റ്യനും കുടുംബവും. ഏറെക്കുറെ നിര്‍മാണം പൂര്‍ത്തിയായ വീട്ടിലേക്ക് നവംബര്‍ 29നു പാലുകാച്ചല്‍ നടത്തി കയറി താമസിക്കാനിരിക്കെ അപ്രതീക്ഷിതമായാണ് ഈ സംഭവമുണ്ടാകുന്നത്.
കൊലപാതകം നടന്നതിന്റെ തലേ ആഴ്ചയിലാണ് സോണിയും ഭാര്യയും മണ്ണ് നിരത്തുന്നതിനുള്പ്പെടെയുള്ള ജോലികള്‍ക്ക് ഇവിടെ എത്തുന്നത്. പിന്നീട് 15നു വീണ്ടും ജോലിക്കെത്താമെന്നു പറഞ്ഞാണ് ഇരുവരും മടങ്ങിയത്. 14നു രാവിലെ കൊലപാതകം നടത്തി മൃതദേഹം കുഴിച്ചിട്ടിട്ടു മടങ്ങിയ സോണി അയര്‍ക്കുന്നം ജംഗ്ഷനില്‍ തങ്ങുകയായിരുന്നു. ഈ ദിവസം രാവിലെ നിര്‍മാണം നടക്കുന്ന വീട്ടിലെത്തിയ വീട്ടുടമ ഡിന്നി മുറ്റത്ത് ചിപ്സ് നിരത്താന്‍ തീരുമാനിച്ചു.
ഡിന്നി സോണിയെ ഫോണില്‍ വിളിച്ചു ജോലിക്കു വരാന്‍ ആവശ്യപ്പെട്ടു. കൊലപാതകം നടത്തിയ ദിവസം വീണ്ടും ഇയാള്‍ ഇവിടെ ജോലിക്കെത്തി പിറകുവശത്തെ മുറ്റത്തെ മണ്ണ് ഇടിച്ചുറപ്പിക്കുകയും ചിപ്സ് നിരത്തുകയും ചെയ്തു. മൃതദേഹം കുഴിച്ചിട്ടു സ്ഥലത്തും മണ്ണിട്ടതായി പോലീസ് സംശയിക്കുന്നുണ്ട്.