കോ​ട്ട​യം: സം​സ്ഥാ​ന മാ​സ്‌​റ്റേ​ഴ്‌​സ് നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​ല്‍ അ​ഞ്ച് ഇ​ന​ങ്ങ​ളി​ല്‍ മെ​ഡ​ല്‍ നേ​ട്ട​വു​മാ​യി അ​യ്മ​നം പോ​ള​ക്കാ​ട്ടി​ല്‍ എം.​വി. ജോ​യി(67). തി​രു​വ​ല്ല ബി​ലീ​വേ​ഴ്‌​സ് റെ​സി​ഡ​ന്‍ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ത്ത​പ്പെ​ട്ട മ​ത്സ​ര​ത്തി​ല്‍ മൂ​ന്ന് സ്വ​ര്‍ണ​വും ര​ണ്ടു വെ​ള്ളി​യും നേ​ടി​യാ​ണ് ജോ​യി നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യ​ത്. 50 മീ​റ്റ​ര്‍ ഫ്രീ ​സ്റ്റൈ​ലും 50 മീ​റ്റ​ര്‍ ബ്രെ​സ്റ്റ് സ്‌​ട്രോ​ക്ക്, 4X50 മീ​റ്റ​ര്‍ ഫ്രീ ​സ്റ്റൈ​ല്‍ ബെ​ല്ലി​യി​ലു​മാ​ണ് സ്വ​ര്‍ണം നേ​ടി​യ​ത്.

100 മീ​റ്റ​ര്‍ ഫ്രീ ​സ്റ്റൈ​ലി​ലും 4X50 മീ​റ്റ​ര്‍ മെ​ഡെ​ലി ബെ​ല്ലി​യി​ലു​മാ​ണ് വെ​ള്ളി ക​ര​സ്ഥ​മാ​ക്കി​യ​ത്. പ​ഠ​ന​കാ​ല​ത്ത് കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി മെ​ഡ​ലി​സ്റ്റാ​യി​രു​ന്നു എം.​വി. ജോ​യി. മ​ക്ക​ളാ​യ ജോ​ണ്‍സി, ജോ​സ്‌​ന, ജോ​സി​യ എ​ന്നി​വ​ര്‍ നീ​ന്ത​ലി​ല്‍ ദേ​ശീ​യ മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ മൂ​ന്നു​പേ​രും 2003ല്‍ ​വേ​മ്പ​നാ​ട് കാ​യ​ൽ ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ നീ​ന്തി​ക്ക​ട​ന്നി​രു​ന്നു. ഐ​ക്ക​ര​ച്ചി​റ ഇ​ട​വ​കാം​ഗ​മാ​ണ്.