ഗാ​ന്ധി​ന​ഗ​ര്‍: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ട്രോ​മ കെ​യ​ര്‍ യൂ​ണി​റ്റി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍ ദു​രി​ത​ത്തി​ല്‍. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​രും ന്യൂ​റോ സ​ര്‍ജ​റി വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ ത​ല​യി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​രു​മാ​ണ് ട്രോ​മ കെ​യ​ര്‍ യൂ​ണി​റ്റി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

എ​ന്നാ​ല്‍, ഇ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം നേ​രി​ടു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ കൂ​ട്ടി​രി​പ്പു​കാ​ര്‍ ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തു​കൂ​ടെ​യാ​ണ് വെ​ള്ളം കു​ത്തി​യൊ​ലി​ക്കു​ന്ന​ത്. ഇതില്‍ ച​വി​ട്ടിവേ​ണം കൂ​ട്ടി​രി​പ്പു​കാ​ര്‍ ഈ ​വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍.

വ​ലി​യ ശു​ചി​ത്വം പാ​ലി​ക്കേ​ണ്ട വി​ഭാ​ഗ​മാ​ണ് ട്രോ​മ കെ​യ​ര്‍. വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ചെ​ളി നി​റ​ഞ്ഞ നി​ല​യി​ലാ​ണ് ഇ​പ്പോ​ള്‍ ഇ​വി​ടം. ഇ​തു കൊ​തു​ക് ശ​ല്യ​വും വ​ര്‍ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വി​ടേ​ക്കു​ള്ള വെ​ള്ള​മൊ​ഴു​ക്കി​ന്‍റെ ഗ​തി മാ​റ്റി വി​ടേ​ണ്ട​ത് അ​ടി​യ​ന്ത​ര ആ​വ​ശ്യ​മാ​ണ്. രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കി​ട​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും പ​രി​മി​ത​മാ​ണ്. സ്ത്രീ​ക​ള്‍ക്ക് കി​ട​ക്കു​ന്ന​തി​ന് ചെ​റി​യ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു പ​രി​മി​ത​മാ​ണ്. പു​രു​ഷന്മാർക്ക് കി​ട​ക്കു​ന്ന​തി​ന് വ​ലി​യ ദു​രി​ത​മാ​ണ് നേ​രി​ടു​ന്ന​ത്.