ഉ​ല്ല​ല: പ​ള്ളി​യാ​ട് ശ്രീ​നാ​രാ​യ​ണ യു​പി സ്കൂ​ളി​ൽ വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ര​ഞ്ജി​ത്തി​ന്‍റെ വി​ക​സ​നഫ​ണ്ട് വി​നി​യോ​ഗി​ച്ച് സ്മാ​ർ​ട്ട് ക്ലാ​സ്റൂ​മു​ക​ളി​ലേ​ക്കു വാ​ങ്ങി​യ സ്മാ​ർ​ട്ട്‌ ഫ​ർ​ണി​ച്ച​റു​ക​ളു​ടെ വിതരണോ​ദ്‌​ഘാ​ട​നം ന​ട​ത്തി.

സ്കൂ​ൾ മാ​നേ​ജ​ർ ടി.​പി.​ സു​ഖ​ലാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പു​തി​യ ഫ​ർ​ണി​ച്ച​റു​ക​ൾ കു​ട്ടി​ക​ൾ​ക്കു കൈ​മാ​റി കെ.​കെ.​ ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ഫ​ർ​ണി​ച്ച​റാ​ണ് ന​ൽ​കി​യ​ത്. ഹെ​ഡ്മാ​സ്റ്റ​ർ പി. ​പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി. ​മ​ധു, കെ.​ ബി​നി​മോ​ൻ, എ​സ്.​ ദേ​വ​രാ​ജ​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം.​ സാ​ജ​ൻ, എ​സ്എ​ൻഡിപി​ ശാ​ഖാ​യോ​ഗം സെ​ക്ര​ട്ട​റി എ.​ജി.​ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.എ​സ്.​ നി​ജു, എംപി‌ടിഎ പ്ര​സി​ഡ​ന്‍റ് ഷീ​ജാ​ വി​ക്ര​മ​ൻ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ടി.​ടി.​ ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.