ഗതാഗതക്കുരുക്കായി തണൽമരങ്ങൾ
1601480
Tuesday, October 21, 2025 1:42 AM IST
കുമരകം: വാഹനഗതാഗതം പുനരാരംഭിച്ച കോണത്താറ്റു പാലത്തിലൂടെ കടന്നുവരുന്ന വാഹന ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുന്ന തണൽ മരങ്ങൾ വാഹനക്കുരുക്കിനു കാരണമാകുന്നതായി പരാതി. കുമരകം ഭാഗത്തുനിന്ന് കോണത്താറ്റു പാലത്തിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്തതിനു കാരണം റോഡിന്റെ ഇരുവശങ്ങളിലായി വളർന്നുനില്ക്കുന്ന രണ്ടു തണൽമരങ്ങളാണ്.
ഒരു മരത്തിന്റെ ശിഖരങ്ങൾക്കിടയിലൂടെ വൈദ്യുതിലൈനുകളും കടന്നുപോകുന്നു. ഇത് അപകടങ്ങൾക്കും വൈദ്യുതിമുടങ്ങുന്നതിനും കാരണമാകും. ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മരത്തിന്റെ ശിഖരങ്ങൾ രാഷ്ട്രപതി എത്തുന്നതിനു മുമ്പുതന്നെ മുറിച്ചു മാറ്റി ഗതാഗതം സുഗമമാക്കണമെന്നാണ് ഡ്രൈവർമാരുടെയും നാട്ടുകാരുടെയും ആവശ്യം.