ചാച്ചാജി ഗോള്‍ഡ് മെഡല്‍ പെയിന്റിംഗ് മത്സരം
1601461
Tuesday, October 21, 2025 1:41 AM IST
കോട്ടയം: പ്രീ-പ്രൈമറി കുട്ടികള്‍ മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ വരകളും വര്‍ണങ്ങളുമായി ദീപാവലി ദിനത്തില്‍ ഒരുമിച്ചു കൂടി. ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചാച്ചാജി ഗോള്‍ഡ് മെഡല്‍ പെയിന്റിംഗ് മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. എംഡി സെമിനാരി സ്കൂളില്‍ ജില്ലാ ചെയര്മാന് രഞ്ജു തോമസിന്റെ അധ്യക്ഷതയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കെപിസിസി ജനറല്‍ സെക്രട്ടറി ജോഷി ഫിലിപ്പ്, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സാബുമാത്യു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും നഗരസഭ കൗണ്‍സിലറുമായ ജയമോള്‍ ജോസഫ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ എസ്. വിനോദ്കുമാര്‍, വിനീത ഹരിലാല്‍, എ.ആര്. രാജേഷ് കുമാര്‍, ബിജി സണ്ണി, എം.എം. ഷീബാമോള്, ഡാനി ജോസ്, ഡെന്നി തോമസ്, ജില്ലാ പ്രസിഡന്റ് കെസിയ മജു, വിഷ്ണു പ്രസാദ്, പ്രിന്‍സ് പാമ്പാടി, ജോളിയമ്മ ജോസഫ്, എ.വി. അജയ്, ബിഫാസ് വടക്കേല്‍, വിനീഷ് വിജയന്, ക്രിസ്റ്റീന്‍ സ്കറിയ പ്രസംഗിച്ചു.