പഞ്ചായത്തുകളിൽ വികസനസദസ്
1601385
Monday, October 20, 2025 11:36 PM IST
കാഞ്ഞിരപ്പള്ളി: ചിറക്കടവ്, വാഴൂർ, മുണ്ടക്കയം പഞ്ചായത്തുകളിലെ വികസനസദസ് നടത്തി.
പൊന്‍കുന്നം രാജേന്ദ്ര മൈതാനത്ത് നടന്ന ചിറക്കടവ് പഞ്ചായത്തിലെ വികസന സദസ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ വികസനരേഖ ഡോ.എന്‍. ജയരാജ് പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആര്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ റിസോഴ്സ് പേഴ്സണ്‍ എം. ഷെമീമും പഞ്ചായത്ത് വികസനനേട്ടങ്ങള്‍ സെക്രട്ടറി എസ്. ചിത്രയും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എന്‍. ഗിരീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി സേതുനാഥ്, ബി. രവീന്ദ്രന് നായര്‍, ഷാജി പാമ്പൂരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രന്, പഞ്ചായത്തംഗങ്ങളായ സുമേഷ് ആന്‍ഡ്രൂസ്, ആന്റണി മാര്ട്ടിന്, ടി.എന്‍. ശോഭന എന്നിവർ പ്രസംഗിച്ചു.
വാഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വികസന സദസിൽ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനരേഖ ജില്ലാ പഞ്ചായത്തംഗം ടി.എന്‍. ഗിരീഷ് കുമാര്‍ പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ റിസോഴ്സ് പേഴ്സണ്‍ അരുണ്‍ പി. സുരേന്ദ്രനും പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ സെക്രട്ടറി എന്‍. സൗമ്യയും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം പി.എം. ജോണ്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുണ്ടക്കയം പഞ്ചായത്തിലെ വികസനസദസ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് വികസനരേഖ പ്രകാശനം ചെയ്യുകയും മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ റിസോഴ്സ് പേഴ്സണ്‍ സുമേഷും പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി ഷാഹുല്‍ അഹ്മദും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആര്. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാമ്മ ഡൊമിനിക്, പഞ്ചായത്തംഗങ്ങളായ സി.വി. അനില്‍കുമാര്‍, ഷിജി ഷാജി, സുലോചന സുരേഷ്, പി.എം. ഫൈസല്‍മോന്‍, പ്രസന്ന ഷിബു, ദിലീഷ് ദിവാകരന്, കെ.എം. സോമരാജന്, പി.എം. രാജേഷ്, ബിന്‍സി മാനുവല്‍, കെ.ടി. റേച്ചല്‍, അസിസ്റ്റന്‍് സെക്രട്ടറി എസ്. ഗംഗ എന്നിവര്‍ പ്രസംഗിച്ചു.