അ​യ​ര്‍ക്കു​ന്നം: വീ​ടി​നു​ള്ളി​ലെ അ​ല​മാ​ര ത​ക​ര്‍ത്ത് 12 പ​വ​ന്‍ സ്വ​ര്‍ണ​വും 28,000 രൂ​പ​യും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സി​സി​ടി​വി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

അ​യ​ര്‍ക്കു​ന്നം കൊ​ങ്ങാ​ണ്ടൂ​ര്‍ ക​ല്ലി​ട്ട​ന​ട ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന പോ​ള​യ്ക്ക​ല്‍ ബെ​ന്നി ചാ​ക്കോ​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന മ​ക​ള്‍ അ​നീ​റ്റ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​ര​മ​റി​ഞ്ഞ​ത്. തു​ട​ര്‍ന്ന് അ​യ​ര്‍ക്കു​ന്നം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. എ​സ്എ​ച്ച്ഒ അ​നൂ​പ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.