അംഗത്വ വിതരണോദ്ഘാടനം
1601462
Tuesday, October 21, 2025 1:42 AM IST
തലയോലപ്പറമ്പ്: കെപിഎംഎസിന്റെ 2025-2026 സംഘടനാവർഷത്തെ അംഗത്വ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. തലയോലപ്പറമ്പ് യൂണിയനിലെ മറവൻതുരുത്തിൽ ഐഎച്ച്ഡിപി ഹാളിൽ നടന്ന യോഗത്തിൽ അംഗത്വ വിതരണോദ്ഘാടനം കെപിഎംഎസ് സംസ്ഥാന ട്രഷറർ അഡ്വ.എ. സനീഷ്കുമാർ നിർവഹിച്ചു.
യൂണിയൻ പ്രസിഡന്റ് എസ്. പുഷ്പകുമാർ അധ്യക്ഷത വഹിച്ചു. കെ.കെ. കൃഷ്ണകുമാർ, മോഹനൻ പേരേത്തറ, ഒ.ടി. പുഷ്കരൻ, മിനി സിബി, ഇ.ആർ.സിന്ധുമോൻ, ആശ ഫെനിൽ, സി.വി. മധു, കെ.കെ.രാജൻ, കെ.കെ. അനിൽകുമാർ, ബി. ശ്രീകല, എം.കെ. സുധീഷ്, കെ. തിലകൻ തുടങ്ങിയവർ പ്രസംഗിച്ചു.