ഗതാഗത നിയന്ത്രണം
1601397
Tuesday, October 21, 2025 12:12 AM IST
കോട്ടയം: രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 23ന് ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ ഏഴു വരെയും, 24നു രാവിലെ ആറു മുതല്‍ മുതല്‍ 11 വരെയും കോട്ടയം ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
8മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളില്‍നിന്നു ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പട്ടിത്താനം ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ്, പുതുപ്പള്ളി വഴി പോകണം.
8ചങ്ങനാശേരി ഭാഗത്തുനിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചങ്ങനാശേരി ടൗണില്‍നിന്നു കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് വഴി പോകണം.
8മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നു കോട്ടയം ടൗണിലേക്ക് പോകേണ്ട പ്രൈവറ്റ് ബസുകള്‍ വട്ടമൂട് പാലം കയറി തിരുവഞ്ചൂര്‍ വഴി പോകണം. തിരുവഞ്ചൂര്‍ മുതല്‍ വട്ടമൂട് വരെയുള്ള ഭാഗം വണ്‍വേ ആയിരിക്കും.
8ചിങ്ങവനം ഭാഗത്തുനിന്നു കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ മാവിളങ്ങ് ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് പാക്കില്‍, പൂവന്തുരുത്ത്, കടുവാക്കുളം, നാല്ക്കവല വഴി പുതുപ്പള്ളിയെത്തി പോകണം.
8ചങ്ങനാശേരി ഭാഗത്തുനിന്നു കോട്ടയത്തേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പുളിമൂട് ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് കെഎസ്ആര്‍ടിസി സ്റ്റാൻഡിലേക്ക് പോകണം.
8പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളിലേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍ ഐഡ ജംഗ്ഷന്, പുളിമൂട് ജംഗ്ഷന് വഴി ശീമാട്ടി റൗണ്ട് ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനിലെത്തി അവിടെനിന്നു കെകെ റോഡ് കളക്ടറേറ്റ് ജംഗ്ഷന്, കഞ്ഞിക്കുഴി, മണര്‍കാട് വഴി പോകണം.
8എറണാകുളം, തൃശൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍ ഐഡ ജംഗ്ഷന്, പുളിമൂട് ജംഗ്ഷന് വഴി ശീമാട്ടി റൗണ്ട് ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനിലെത്തി അവിടെനിന്നു കെകെ റോഡ് കളക്റ്ററേറ്റ് ജംഗ്ഷന്, കഞ്ഞിക്കുഴി, മണര്‍കാട്, ഏറ്റുമാനൂര്‍ വഴി പോകണം.
8ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍നിന്നു കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ ബണ്ട് റോഡില്‍നിന്നും തിരിഞ്ഞ് ഇടയാഴം, കല്ലറ, നീണ്ടൂര്‍ വഴി പോകണം.
8ചേര്‍ത്തല ഭാഗത്തുനിന്നു കുമരകത്തേക്ക് വരുന്ന ബസുകള്‍ മണിയാപറമ്പ് റോഡ് ജംഗ്ഷനില്‍ സര്‍വീസ് നിര്‍ത്തി തിരികെ പോകണം.
8വൈക്കം-കുമരകം വഴി കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇടയാഴം ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് കല്ലറ, നീണ്ടൂര്‍ വഴി പോകണം.
8കല്ലറ, നീണ്ടൂർ ഭാഗങ്ങളില്‍നിന്നു പനമ്പാലം വഴി കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ കുടമാളൂര്‍ കുരിശുപള്ളി ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് പുളിഞ്ചുവട്, കുമാരനല്ലൂര്‍ മേല്‍പ്പാലം വഴി പോകണം.
8ചിങ്ങവനം ഭാഗത്തുനിന്നു കോട്ടയം ടൗണിലേക്ക് വരുന്ന പ്രൈവറ്റ് ബസുകള്‍ കോടിമത സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ചു തിരികെ പോകണം.
8ദിവാന് കവലയില്‍നിന്നു കഞ്ഞിക്കുഴി ഭാഗത്തേക്ക് വാഹനങ്ങള്‍ പോകാന്‍ പാടില്ല.
8മെഡിക്കല്‍ കോളജ് ഭാഗത്തുനിന്ന് എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മെഡിക്കല്‍ കോളജ് കുരിശുപള്ളി ജംഗ്ഷനില്‍നിന്ന് അമ്മഞ്ചേരി, യൂണിവേഴ്സിറ്റി, അതിരമ്പുഴ വഴി അതിരമ്പുഴ ഉപ്പുപുര ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് കോട്ടമുറി, ആനമല വഴി കാണക്കാരി അമ്പലം ജംഗ്ഷനിലെത്തി പോകണം.
823ന് ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഏഴു വരെയും 24നു പുലര്‍ച്ചെ 12.30 മുതല്‍ ഉച്ചയ്ക്കു 12 വരെയും റോഡ് അരികുകളിലും ജംഗ്ഷനുകളിലും പാര്‍ക്കിംഗും തട്ടുകട ഉള്‍പ്പെടെയുള്ള വഴിയോര വാണിഭങ്ങളും ഓട്ടോ, ടാക്സി സ്റ്റാന്‍ഡുകളും കര്‍ശനമായി നിരോധിച്ചു.
പാലാ-കോട്ടയം റൂട്ടിലെ
ക്രമീകരണം
23നു പാലാ ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പാലാ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍നിന്നു പൊന്‍കുന്നം പാലം കയറി പൊന്‍കുന്നം റോഡില്‍ പൈക ജംഗ്ഷനില്‍നിന്നു വലത്തോട്ട് തിരിഞ്ഞ് കൊഴുവനാല്‍-മറ്റക്കര അയര്‍ക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകണം.
തൊടുപുഴ ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പാലാ-തൊടുപുഴ റോഡില്‍ കുറിഞ്ഞിയില്നിന്നോ കൊല്ലപ്പള്ളിയില്‍ നിന്നോ വലത്തോട്ട് തിരിഞ്ഞ് രാമപുരം വഴി എംസി റോഡിലെത്തി കോട്ടയം ഭാഗത്തേക്ക് പോകണം.
പാലാ ഭാഗത്തുനിന്ന് ഏറ്റുമാനൂര്‍, കോട്ടയം മെഡിക്കല്‍ കോളജ്, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലാ-സിവില്സ്റ്റേഷന്-ആവി ജംഗ്ഷന് തിരിഞ്ഞ് മരങ്ങാട്ടുപിള്ളി-കോഴ, കുറവിലങ്ങാട് വഴി എംസി റോഡിലെത്തി പോകണം.
ഈരാറ്റുപേട്ട ഭാഗത്തുനിന്നു കോട്ടയം, പൊന്‍കുന്നം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തിടനാട് കാഞ്ഞിരപ്പള്ളി വഴി കെകെ റോഡിലെത്തിയോ ഭരണങ്ങാനം പള്ളി ഭാഗത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടമറ്റം, പൈക-വഴി പൊന്‍കുന്നം ഭാഗത്തേക്കും പൈക ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് കൊഴുവനാല്‍ മറ്റക്കര-അയര്‍ക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകണം.
ആംബുലന്‍സുകള്‍ വഴിതിരിച്ചുവിടും
23ന് ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ രാത്രി ഏഴു വരെ വിവിധ ഭാഗങ്ങളില്‍നിന്നു കോട്ടയം നഗരത്തിലെത്തുന്ന ആംബുലന്‍സ്, മറ്റ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വാഹനങ്ങള്‍ എന്നി വയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
എംസി റോഡിലൂടെ തിരുവല്ല ഭാഗത്തുനിന്നു വരുന്ന ആംബുലന്‍സുകളും മറ്റ് ആശുപത്രി സംബന്ധമായ എമര്‍ജന്‍സി വാഹനങ്ങളും ചങ്ങനാശേരി ബൈപാസ് റോഡില്‍ പ്രവേശിച്ചു തെങ്ങണ, പുതുപ്പള്ളി, മണര്‍കാട്, പൂവത്തുംമൂട്, സംക്രാന്തി വഴി എംസിഎച്ചില്‍ എത്തണം. ആലപ്പുഴ ചേര്‍ത്തല ഭാഗത്തുനിന്നു വരുന്ന ആംബുലന്‍സുകളും എമര്‍ജന്‍സി വാഹനങ്ങളും ഇടയാഴം ജംഗ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കല്ലറ വഴി എംസിഎച്ചില്‍ എത്തണം.
കെകെ റോഡില്‍നിന്നു വരുന്ന ആംബുലന്‍സുകളും എമര്‍ജന്‍സി വാഹനങ്ങളും മണര്‍കാട് എത്തി പൂവത്തുംമൂട് പാലം വഴി എംസിഎച്ചില്‍ എത്തണം. പാലാ, കുറവിലങ്ങാട്, എറണാകുളം ഭാഗങ്ങളില്‍നിന്നും വരുന്ന ആംബുലന്‍സുകളും മറ്റ് എമര്‍ജന്‍സി വാഹനങ്ങളും ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തി അതിരമ്പുഴ യൂണിവേഴ്സിറ്റി വഴി എംസിഎച്ചില്‍ എത്തണം.