നൂറു മീറ്റർ ഓട്ട മത്സരത്തിലെ വിജയിയെ അഭിനന്ദിച്ചു
1601388
Monday, October 20, 2025 11:36 PM IST
ചിറക്കടവ്: ജില്ല കായികമേളയിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചിറക്കടവ് സ്വദേശി എം.അരവിന്ദനെ യൂത്ത് ഫ്രണ്ട് - എം വീട്ടിലെത്തി അഭിനന്ദിച്ചു. സംസ്ഥാന കായികമേളയിൽ പങ്കെടുക്കുവാൻ അരവിന്ദന് സ്പെക്സ് സമ്മാനമായി നൽകുമെന്ന് യൂത്ത് ഫ്രണ്ട് കമ്മിറ്റി അറിയിച്ചു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉപഹാരം കൈമാറി. നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ ബി. പിള്ള അധ്യക്ഷത വഹിച്ചു. ഷാജി പാമ്പൂരി, ഷാജി നല്ലേപറമ്പിൽ, ആന്റണി മാർട്ടിൻ, ശ്രീകാന്ത് എസ്. ബാബു, ഷൈല ജോൺ, ജെറി മനു, ആൻഡ്രൂ വി. സുമേഷ് എന്നിവർ പ്രസംഗിച്ചു.