ഗര്‍ഭച്ഛിദ്രം നിരുത്സാഹപ്പെടുത്തണം: മാര്‍ തോമസ് തറയില്‍
1601475
Tuesday, October 21, 2025 1:42 AM IST
ചങ്ങനാശേരി: ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെ ധ്വംസിക്കുന്ന ഗര്‍ഭച്ഛിദ്രം നിരുത്സാഹപ്പെടുത്തണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ജീവന് ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ രജതജൂബിലി ദീപം തെളിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. കുടുംബങ്ങളില്‍ മക്കളുടെ എണ്ണം കുറയുന്നത് സാമൂഹ്യവിപത്തായി നാം കാണേണ്ടിയിരിക്കുന്നു. കൂടുതല്‍ മക്കള്‍ ജനിക്കുവാന്‍ ദമ്പതികളെ പ്രോത്സാഹിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ആമുഖസന്ദേശം നല്കി. ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, യുഗേഷ് പുളിക്കന്‍, ഏബ്രഹാം പുത്തന്‍കളം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
സമാപന സമ്മേളനത്തില്‍ ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഡയറക്ടര്‍ ഫാ. ജോസഫ് പാറയ്ക്കല്‍, അനിമേറ്റര്‍ സിസ്റ്റർ ജിന്‍സ് മേരി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോണിക്കുട്ടി തറക്കുന്നേല്‍, ഏബ്രഹാം പുത്തന്‍കളം, പ്രോലൈഫ് സെക്രട്ടറി റെജി ആഴാഞ്ചിറ, പിതൃവേദി പ്രസിഡന്റ് റോയ് കപ്പാങ്കല്‍, മാതൃവേദി പ്രസിഡന്റ് റോസമ്മ സോണി എന്നിവര്‍ പ്രസംഗിച്ചു. പരിശീലനത്തില്‍ റെജി ആഴാഞ്ചിറ, ബൈജു ആലഞ്ചേരി, ടോമിച്ചന് കാവാലം, ലൂസിയമ്മ ചെന്നാട്ടുശേരി, ബെറ്റി, പ്രിന്‍സ് ചക്കാല എന്നിവര്‍ നേതൃത്വം വഹിച്ചു.