അഞ്ചുലക്ഷം പാർപ്പിടമൊരുക്കിയ നേട്ടം കേരളത്തിനു മാത്രം: മന്ത്രി വാസവൻ
1601467
Tuesday, October 21, 2025 1:42 AM IST
ഉദയനാപുരം: നിർധന കുടുംബങ്ങൾക്ക് 5,22,000 വീടുകൾ ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കിയ നേട്ടം കേരളത്തിനു മാത്രം സ്വന്തമെന്ന് മന്ത്രി വി.എൻ. വാസവൻ. ഉദയനാപുരം പഞ്ചായത്തിലെ വികസനസദസും ലൈഫ് ഭവന പദ്ധതിയിലൂടെ നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണോദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങൾ വികസനസദസ് റിസോഴ്സ് പേഴ്സൺ സുമേഷ് സുകുമാരൻ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, വൈസ് പ്രസിഡന്റ് സി.പി. അനൂപ്, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്തംഗം ഒ.എം. ഉദയപ്പൻ എന്നിവർ പങ്കെടുത്തു.