കോണത്താറ്റ് പാലം അടുത്തമാസം ഗതാഗതയോഗ്യമാക്കും: മന്ത്രി വാസവന്
1601478
Tuesday, October 21, 2025 1:42 AM IST
കുമരകം: കോട്ടയം-കുമരകം റോഡിലെ കോണത്താറ്റ് പാലം പൂര്‍ണമായും അടുത്തമാസം ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്. കുമരകം പഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കോണത്താറ്റ് പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയെങ്കിലും ഉറപ്പില്ലാത്ത മണ്ണായതിനാലാണ് സമാന്തര പാത നിര്‍മാണം വൈകിയതെന്ന് മന്ത്രി പറഞ്ഞു. കുമരകം പഞ്ചായത്തിനു സമീപമുള്ള ഗവൺമെന്റ് എൽപി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിന്റെ വികസന രേഖ മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ ബിലാൽ കെ. റാമും പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ സെക്രട്ടറി എസ്. ബിനുവും അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്തഗം കെ.വി. ബിന്ദു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർഷ ബൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കവിത ലാലു, മേഘലാ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ സ്മിത സുനിൽ, മായാ സുരേഷ്, പി.ഐ. ഏബ്രഹാം, ശ്രീജ സുരേഷ്, വി.കെ. ജോഷി, രശ്മികല, പി.എസ്. അനീഷ്, വി.സി. അഭിലാഷ്, പി.കെ. മനോഹരൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. മുത്തുമണി എന്നിവർ പങ്കെടുത്തു.