അതിരൂപതയ്ക്ക് പ്രൗഢമായ ചരിത്രം: മാര്‍ തോമസ് തറയില്‍
1423798
Monday, May 20, 2024 6:49 AM IST
ചങ്ങനാശേരി: അതിരൂപതയ്ക്ക് ആത്മാവില്‍ നിറഞ്ഞ പ്രൗഢമായ ചരിത്രവും പൈതൃകത്തോടു വിശ്വസ്തത പുലര്‍ത്തുന്ന വിശ്വാസസമൂഹവുമാണുള്ളതെന്ന് അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. അതിരൂപതാദിന ഛായാചിത്ര ദീപശിഖ പ്രയാണങ്ങള്‍ക്ക് സ്വീകരണം നല്‍കിയശേഷം കുറുമ്പനാടം ഫൊറോനാപള്ളിയില്നടന്ന സായാഹ്ന പ്രാര്‍ഥനാ മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
എല്ലാവരിലേക്കും പകരുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സാക്ഷികളായി മാറാനും കൂട്ടായ്മയുടെ ബോധം വളരാനും അതിരൂപത ദിനത്തിലൂടെ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.