കോ​ട്ട​യം: കാ​ഥി​ക​നും അ​ധ്യാ​പ​ക​നും അ​ഭി​ഭാ​ഷ​ക​നു​മാ​യി​രു​ന്ന അ​ഡ്വ. ജോ​ര്‍ജ് ചാ​ത്ത​മ്പ​ട​ത്തി​ന്‍റെ പേ​രി​ലു​ള്ള മ​ല​യാ​ള ക​ലാ അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം -2025 ഡോ. ​വ​സ​ന്ത​കു​മാ​ര്‍ സാം​ബ​ശി​വ​ന്. 25,000 രൂ​പ​യും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍ഡ്. 25ന് ​വൈ​കു​ന്നേ​രം നാ​ലി​നു കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വ​സ​ന്ത​കു​മാ​റി​ന് അ​വാ​ര്‍ഡ് ന​ല്‍കും. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ല​യാ​ള ക​ലാ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റും ചീ​ഫ് വി​പ്പു​മാ​യ ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍എ അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കും.

കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ക​ലാ-സാം​സ്‌​കാ​രി​ക വി​ഭാ​ഗ​മാ​യ കെ​പി​എ​ല്‍ ക​ള്‍ച്ച​റ​ല്‍ സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന ചാ​ത്ത​മ്പ​ടം അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​നു ഡോ. ​വ​സ​ന്ത​കു​മാ​ര്‍ സാം​ബ​ശി​വ​ന്‍ ‘നി​ര​പ​രാ​ധി’ എ​ന്ന ക​ഥാ​പ്ര​സം​ഗം അ​വ​ത​രി​പ്പി​ക്കും.

പ​ഴ​യി​ടം മു​ര​ളി, ഡോ. ​ന​ടു​വ​ട്ടം സ​ത്യ​ശീ​ല​ന്‍, പ്ര​ഫ. കെ.​വി. തോ​മ​സു​കു​ട്ടി, വി.​ജി. മി​നീ​ഷ് കു​മാ​ര്‍, അ​ഞ്ച​ല്‍ ഗോ​പ​ന്‍, വി​നോ​ദ് ച​മ്പ​ക്ക​ര എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി ക​മ്മി​റ്റി​യാ​ണ് അ​വാ​ര്‍ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.