കര്‍ഷക യൂണിയന്-എം കണ്‍വന്‍ഷനും കര്‍ഷകരെ ആദരിക്കലും നാളെ
1591886
Monday, September 15, 2025 11:45 PM IST
പാലാ: കേരള കര്‍ഷക യൂണിയന്-എം പാലാ നിയോജകമണ്ഡലം കണ്‍വന്‍ഷനും കര്‍ഷകരെ ആദരിക്കലും മണ്മറഞ്ഞ മുതിര്‍ന്ന കര്‍ഷക യൂണിയന് നേതാക്കളുടെ അനുസ്മരണവും നാളെ പാലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
കര്‍ഷക യൂണിയന്-എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചന് നെടുമ്പള്ളിൽ അധ്യക്ഷത വഹിക്കും.
മണ്മറഞ്ഞ മുതിര്‍ന്ന കര്‍ഷക യൂണിയന്-എം നേതാക്കളായ ജോസഫ് മാണി (കൊച്ചേട്ടന്) മണിക്കൊമ്പില്‍, എം.ടി. ജോസഫ് (കുഞ്ഞപ്പി ചേട്ടന്) എട്ടിയില്‍, അപ്പച്ചന് പ്ലാശനാല്‍, തോമസ് കവിയില്‍, എം.എ. ജോസ് മണക്കാട്ടുമറ്റം എന്നിവരെ യോഗത്തില്‍ അനുസ്മരിക്കും. മികച്ച കര്‍ഷകരെ യോഗത്തില്‍ ആദരിക്കും. തുടര്‍ന്നു നടക്കുന്ന കര്‍ഷക സെമിനാറിൽ റിട്ടയേർഡ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സി.കെ. ഹരിഹരന് ക്ലാസ് നയിക്കും.
കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, ജോസ് ടോം, ഡാന്റീസ് കൂനാനിക്കൽ, കെ.പി. ജോസഫ് കുന്നത്തുപുരയിടം, ടോബിന് കെ. അലക്സ്, തോമസ് പീറ്റര്‍, ജോസ് തോമസ് നിലപ്പനക്കൊല്ലി, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, ബിജു പാലൂപ്പടവന്, ജോയി നടയില്‍, ടോമി ഇടയോടിയില്‍, മോന്‍സ് കുമ്പളന്താനം, ജോസുകുട്ടി പൂവേലില്‍, കെ. ഭാസ്കരന് നായര്‍, ടോമി മാത്യു തകിടിയേല്‍ എന്നിവര്‍ പ്രസംഗിക്കും.