പനച്ചിക്കാട് ദക്ഷിണമൂകാംബിയിൽ നവരാത്രി മഹോത്സവം
1591591
Sunday, September 14, 2025 6:24 AM IST
കോട്ടയം: പനച്ചിക്കാട് ദക്ഷിണമുകാംബിയിലെ നവരാത്രി മഹോത്സവം 18 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ ആഘോഷിക്കും. 18 രാവിലെ എട്ടിന് കലോപാസനയുടെയും 22നു രാത്രി 7ന് ദേശീയ സംഗീത നൃത്തോത്സവത്തിന്റെയും ദീപപ്രകാശനം നടക്കും.
29ന് 6.30ന് ഗ്രന്ഥം എഴുന്നള്ളത്ത്, പൂജവയ്പ്. 30ന് ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്നിന് മഹാനവമി ദര്‍ശനം, ദക്ഷിണമൂകാംബി സംഗീതോത്സവം, ഒക്ടോബര്‍ രണ്ടിന് വിജയദശമി, രാവിലെ 4ന് പൂജയെടുപ്പ് വിദ്യാരംഭം, ക്ഷേത്രാനുഷ്ഠാനങ്ങള്‍ക്കൊപ്പം വിശേഷാല്‍ പൂജകളായ മുറജപം, പുരുഷ സൂക്താര്‍ച്ചന, ചക്രാബ്ജ പൂജ, പുഷ്പാഭിഷേകം, നിറമാല, സാരസ്വത സൂക്താര്‍ച്ചന തുടങ്ങിയ പൂജകള്‍ തന്ത്രിമുഖ്യന്‍ പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
പത്രസമ്മേളനത്തില്‍ കെ.എന്‍. നാരായണന് നമ്പൂതിരി, കെ.എന്‍. വാസുദേവന്‍ നമ്പൂതിരി, കെ.എന്‍. നാരായണന് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.