ബസേലിയസ് ട്രോഫി ഫുട്ബോള്‍ മത്സരം ആരംഭിച്ചു
1591345
Saturday, September 13, 2025 7:11 AM IST
കോട്ടയം: കേരളത്തില്‍ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമെന്ന് തിരുവനന്തപുരം സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ.കെ. അജയകുമാര്‍. 19-ാമത് ഉപ്പൂട്ടില്‍ കുര്യന് ഏബ്രഹാം മെമ്മോറിയല്‍ ഇന്റര്‍കോളീജിയറ്റ് ബസേലിയസ് ട്രോഫി ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. ബിജു തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ.പി. ജ്യോതിമോള്‍, പ്രഫ.ടി.എം. മാത്യു, ഫാ. ദീപു ഫിലിപ്പ്, സന്തോഷ് ട്രോഫി ഫുട്ബോള്‍ താരവും പൂര്‍വ വിദ്യാര്‍ഥിയുമായ ജസ്റ്റിന് ജോര്‍ജ്, ഏബ്രഹാം സി. ജേക്കബ്, അമിത് മാത്യു തോമസ്, ഫാ. ജിബി കെ. പോള്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രാവണ്‍ ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ ബസേലിയസ് കോളജ് ബ്ലൂ ടീമിനെ പരാജയപ്പെടുത്തി കൊല്ലം എസ്എന്‍ കോളജ് വിജയികളായി. ഇന്ന് രാവിലെ 8.30ന് നടക്കുന്ന മത്സരത്തില്‍ ചങ്ങനാശേരി എസ്ബി കോളജും മൂവാറ്റപുഴ നിര്‍മ്മല കോളജും തമ്മില്‍ ഏറ്റുമുട്ടും.