ചാമ്പ്യന്‍സ് ബോട്ട് ലീഗ്: താഴത്തങ്ങാടി ഒരുങ്ങുന്നു
1591089
Friday, September 12, 2025 6:53 AM IST
കോട്ടയം മത്സര വള്ളംകളി 27ന്
കോട്ടയം: 124-ാമത് കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളി 27ന് നടക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ മൂന്നാമത്തെ വേദിയാണ് താഴത്തങ്ങാടി. നെഹ്റു ട്രോഫിയില്‍ ആദ്യസ്ഥാനക്കാരായ ഒമ്പത് ചുണ്ടന് വള്ളങ്ങള്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിനായി അണിനിരക്കും. വള്ളംകളിയുടെ ഒരുക്കങ്ങള്‍ ഇന്ന് വൈകുന്നരം മന്ത്രി വി.എന്‍. വാസവന് കോട്ടയം വെസ്റ്റ് ക്ലബ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും.
വള്ളംകളിയുടെ ഫണ്ട് ഉദ്ഘാടനകര്‍മം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിക്കും. ചെറുവള്ളങ്ങളുടെ രജിസ്ട്രേഷന് 14ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍വഹിക്കും. രജിസ്ട്രേഷന് 21ന് അവസാനിക്കും.
വള്ളംകളിയുടെ സുഗമമായ നടത്തിപ്പിലേക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് സംഘടകരായ കോട്ടയം വെസ്റ്റ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.