സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ച് വിദ്യാർഥിനി മരിച്ചു
1590875
Thursday, September 11, 2025 11:55 PM IST
ആലപ്പുഴ: കലവൂരിൽ കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ചു കായികതാരമായ ബിരുദ വിദ്യാർഥിനി മരിച്ചു. ആലപ്പുഴ പൂന്തോപ്പ് വാർഡ് വള്ളികാട് മണിലാലിന്റെ മകൾ ലക്ഷ്മി ലാൽ (19) ആണ് മരിച്ചത്.സ്കൂട്ടർ ഓടിച്ചിരുന്ന വിനീതയ്ക്കു സാരമായി പരിക്കേറ്റു. ലക്ഷ്മി സ്കൂട്ടറിന്റെ പിന്നിലായിരുന്നു.
ഇന്നലെ വൈകിട്ട് കലവൂർ ജംഗ്ഷന് വടക്ക് വശത്തായിരുന്നു അപകടം. പ്രീതികുളങ്ങര അത്ലറ്റിക് ഗ്രൗണ്ടിൽ പരിശീലനത്തിനു പോകുകയായിരുന്നു ഇരുവരും.അമ്പലപ്പുഴ ഗവ. കോളജിലെ ഒന്നാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിനിയായിരുന്നു ലക്ഷ്മി. മാതാവ്: മഞ്ജു. സഹോദരൻ: നന്ദകുമാർ.