കോ​​ട്ട​​യം: ആ​​റ്റോ​​മി​​ക് എ​​ന​​ര്‍​ജി ഡി​​പ്പാ​​ര്‍​ട്ട്‌​​മെ​​ന്‍റി​ന്‍റെ കീ​​ഴി​​ലു​​ള്ള ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ര്‍ പ്ലാ​​സ്മ റി​​സ​​ര്‍​ച്ചി​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ സെ​​യി​ന്‍റ്ഗി​​റ്റ്‌​​സ് എ​ൻ​ജി​നി​​യ​​റിം​​ഗ് കോ​​ള​​ജ് (ഓ​​ട്ടോ​​ണ​​മ​​സ്) കാ​​മ്പ​​സി​​ല്‍ ദ് ​​ഫോ​​ര്‍​ത്ത് സ്റ്റേ​​റ്റ് പ്ലാ​​സ്മ എ​​ക്‌​​സി​​ബി​​ഷ​​ന്‍ 15 മു​​ത​​ല്‍ 19വ​​രെ ന​​ട​​ക്കും. രാ​​വി​​ലെ 10 മു​​ത​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30വ​​രെ ന​​ട​​ക്കു​​ന്ന ശാ​​സ്ത്രീ​​യ പ്ര​​ദ​​ര്‍​ശ​​നം സ്‌​​കൂ​​ള്‍, കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും അ​​ധ്യാ​​പ​​ക​​ര്‍​ക്കും പ്ലാ​​സ്മ​​യു​​ടെ അ​​ത്ഭു​​ത​​ലോ​​ക​​ത്തി​​ലേ​​ക്ക് കൗ​​തു​​ക​​കരവും വി​​ജ്ഞാ​​ന​​മേകുന്നതുമായ അ​​നു​​ഭ​​വ​​മാ​​കു​​മെ​​ന്ന് സം​​ഘാ​​ട​​ക​​ര്‍ അ​​റി​​യി​​ച്ചു.

ഭൗ​​തി​​ക​​ശാ​​സ്ത്രം, ര​​സ​​ത​​ന്ത്രം, എ​​ൻ​ജി​നി​​യ​​റിം​​ഗ് തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന മോ​​ഡ​​ലു​​ക​​ളും ലൈ​​വ് ഡെ​​മോ​​ണ്‍​സ്‌​​ട്രേ​​ഷ​​നു​​ക​​ളും വെ​​ര്‍​ച്വ​​ല്‍ റി​​യാ​​ലി​​റ്റി അ​​നു​​ഭ​​വ​​ങ്ങ​​ളും മു​​ഖേ​​ന ശാ​​സ്ത്ര​​ത്തി​​ന്‍റെ ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് കാ​​ണാ​​ന്‍ അ​​വ​​സ​​രം ല​​ഭി​​ക്കും.

പ്ലാ​​സ്മ​​യു​​ടെ പെ​​രു​​മാ​​റ്റം, സൂ​​പ്പ​​ര്‍​ക​​ണ്ട​​ക്ടി​​വി​​റ്റി, മാ​​ഗ്‌​​ന​​റ്റി​​ക് ലെ​​വി​​റ്റേ​​ഷ​​ന്‍, ടോ​​ക്കാ​​മാ​​ക് മോ​​ഡ​​ലു​​ക​​ള്‍ എ​​ന്നി​​വ​​യും ന്യൂ​​ക്ലി​​യ​​ര്‍ ഫ്യൂ​​ഷ​​ന്‍ റി​​യാ​​ക്റ്റ​​റി​​ന്‍റെ വെ​​ര്‍​ച്വ​​ല്‍ റി​​യാ​​ലി​​റ്റി ഷോ​​യും ഇ​​തോ​​ടൊ​​പ്പം ഒ​​രു​​ക്കു​​ന്നു​​ണ്ട്.