കുടുംബശ്രീ വനിതാ ആര്‍ട്ട് ഫെസ്റ്റ് ഇന്നുമുതല്‍
1591343
Saturday, September 13, 2025 7:11 AM IST
കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന് ജെന്‍ഡര്‍ വിഭാഗവും സ്പീക്ക് മാക്കേയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വനിത ആര്‍ട്ട് ഫെസ്റ്റ് വാഴൂരില്‍ നടക്കും. ഇന്ന് വൈകുന്നേരം 4.30ന് അനുഗ്രഹ റിന്യൂവല്‍ സെന്ററില്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും.
വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി അധ്യക്ഷത വഹിക്കും. സ്ത്രീകളുടെ കലാപ്രതിഭ വളര്‍ത്തുകയും സാമൂഹ്യ ഇടപെടലുകള്‍ ശക്തിപ്പെടുത്തുകയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍ട്ട് ഫെസ്റ്റ് നടത്തുന്നത്. വിദഗ്ധരുടെ നേതൃത്വത്തില്‍ വിവിധ കലാരൂപങ്ങളുടെ പരിശീലനവും അവതരണവും അരങ്ങേറും.
ഒഡീസി നൃത്തം, കഥക്, ഹിന്ദുസ്ഥാനി സംഗീതം, യോഗ, പനയോല നെയ്ത്ത്, കളിമണ്‍ ശില്പനിര്മാണം തുടങ്ങിയവയില്‍ ശില്പശാലകളും വിവിധ കലാപരിപാടികളും നടക്കും. 15ന് ഫെസ്റ്റ് സമാപിക്കും.