കോട്ടയത്ത് 20ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം
1591151
Saturday, September 13, 2025 1:28 AM IST
കോട്ടയം: ചിങ്ങവനം-കോട്ടയം സെക്ഷനില്‍ ട്രാക്ക് പണി നടക്കുന്നതിനാല്‍ 20ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ നിയന്ത്രണം. നിരവധി ട്രെയിനുകള്‍ വഴി തിരിച്ചുവിടും. ഏതാനും ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കും.
ആലപ്പുഴ വഴി
തിരിച്ചുവിടുന്ന
ട്രെയിനുകള്‍
തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും. തിരുവനന്തപുരം നോര്‍ത്ത്-ശ്രീ ഗംഗാനഗര്‍ എക്സ്പ്രസിന് ആലപ്പുഴ, എറണാകുളം ജംഗ്ഷന് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കും. തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസിന് ആലപ്പുഴ, എറണാകുളം ജംഗ്ഷന് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
കന്യാകുമാരി-ഡിബ്രുഗഡ് വിവേക് എക്സ്പ്രസിന് ആലപ്പുഴ, എറണാകുളം ജംഗ്ഷന് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്സ്പ്രസിന് ആലപ്പുഴ, എറണാകുളം ജംഗ്ഷന് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസിന് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കും.
ഭാഗികമായി
റദ്ദാക്കുന്നത്
ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍-ഫാസ്റ്റ് എക്സ്പ്രസ് കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും. മധുര-ഗുരുവായൂര്‍ എക്സ്പ്രസ് കൊല്ലത്ത് അവസാനിപ്പിക്കും. നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ് ചങ്ങനാശേരിയില്‍ അവസാനിപ്പിക്കും.
പുറപ്പെടുന്നതില്‍ മാറ്റം
തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 20ന് രാത്രി 8.05ന് കോട്ടയത്തു നിന്നായിരിക്കും പുറപ്പെടുക. ഗുരുവായൂര്‍-മധുര എക്സ്പ്രസ് 21ന് കോട്ടയത്തുനിന്ന് പകല്‍ 12.10നു പുറപ്പെടും.