കാതൽപ്രാതൽ പദ്ധതിക്ക് തുടക്കം
1590862
Thursday, September 11, 2025 11:55 PM IST
മുണ്ടക്കയം: പഞ്ചായത്തിനു കീഴിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണം, പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം തുടങ്ങിയ പദ്ധതികൾക്ക് തുടക്കമായി. മുരിക്കുംവയൽ എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിവിധ പദ്ധതികളുടെയും ഹൈ ടെക് ടോയ്ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീല ഡൊമിനിക്ക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. അനിൽ കുമാർ, സുലോചന സുരേഷ്, ഷിജി ഷാജി, കെ.എൻ. സോമരാജൻ, വിവിധ സ്കൂളുകളിലെ പ്രഥമ അധ്യാപകരായ രാജമ്മ ശശികുമാർ, സുജ ജോസഫ്, സിന്ധു സജികുമാർ, പിടിഎ പ്രസിഡന്റ് സജി എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ വകയിരുത്തിയാണ് സ്കൂൾ കുട്ടികൾക്ക് ഉച്ച, പ്രഭാത ഭക്ഷണം പദ്ധതി നടപ്പാക്കുന്നത്.