രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ന് ഐ​എ​സ്ആ​ര്‍​ഒ അം​ഗീ​കാ​രം ല​ഭി​ച്ചു. ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര പ​രി​പാ​ടി​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തി​നാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ഇ​തി​നാ​യി പ്ര​യ​ത്നി​ച്ച സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ വി. ​അ​ഭി​ലാ​ഷ്, ലി​ജി​ന്‍ ജോ​യി, ജാ​സ്മി​ന്‍ ആ​ന്‍റ​ണി, ജോ​മി ജോ​സ​ഫ് എ​ന്നി​വ​രെ കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍, സി​ജി ജേ​ക്ക​ബ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ രാ​ജീ​വ് ജോ​സ​ഫ്, പ്ര​കാ​ശ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.