തല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പ് പ​ള്ളി​ക്ക​വ​ല​യി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് അ​ഞ്ചു​ വ​ർ​ഷം പി​ന്നി​ടു​ന്നു. സി.​കെ.​ ആ​ശ എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 17.82 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ള്ളി​ക്ക​വ​ല​യി​ൽ സി​ഗ്‌​ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.

തി​ര​ക്കേ​റി​യ ക​വ​ല​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്ന സി​ഗ്ന​ൽ ലൈ​റ്റു​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ഇ​തി​ന്‍റെ നി​ർ​മാ​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​യും കെ​ൽ​ട്രോ​ൺ​ ക​മ്പ​നി​യു​ടെ ചു​മ​ത​ല​യി​ലാ​യി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ശേ​ഷം ​രാ​ത്രിയിൽ ക​ണ്ടെ​യ്ന​ർ ലോ​റി ഇ​ടി​ച്ചാ​ണ് സി​ഗ്‌​ന​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ലോ​റിയു​ട​മ​യെ പോ​ലീ​സ് ക​ണ്ടെ​ത്തി. പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ സി​ഗ്‌​ന​ൽ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ തു​ക ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പനി ​മു​ഖേ​ന ന​ൽ​കാ​മെ​ന്ന ഉ​റ​പ്പും ന​ൽ​കി ലോ​റി​യു​ട​മ പോ​യി.​ പി​ന്നീ​ട് തു​ട​ർന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

ത​ല​യോ​ലപ്പ​റ​മ്പി​ൽ​നി​ന്ന് എ​റ​ണാ​കു​ളം, തൊ​ടു​പു​ഴ, മൂവാ​റ്റു​പു​ഴ, കോ​ട്ട​യം, പാ​ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​റൗ​ണ്ടാ​ന തി​രി​ഞ്ഞു പോ​കു​ന്ന​ത്.​ ത​ല​ങ്ങും വി​ല​ങ്ങും വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​മ്പോ​ൾ കാ​ൽന​ട​യാ​ത്ര​ക്കാ​രാ​ണ് ഏ​റ്റ​വുമ​ധി​കം വി​ഷ​മി​ക്കു​ന്ന​ത്.

കെ​ൽ​ട്രോ​ൺ ക​മ്പ​നി​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും എം​എ​ൽ​എ​യു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ ​ചെ​ള്ളാ​ങ്ക​ൽ പ​റ​ഞ്ഞു.​ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും രൂ​ക്ഷ​മാ​യ ഗ​താ​ഗ​തക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും നി​ത്യസം​ഭ​വ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ത​ല​യോ​ല​പ്പ​റ​മ്പി​ൽ​നി​ന്ന് കോ​ട്ട​യം ഭാ​ഗ​ത്തേ ക്കു​പോ​യ സ്വ​കാ​ര്യ​ബ​സും കോ​ട്ട​യ​ത്തു​നി​ന്നും എ​റ​ണാ​കു​ളം റൂ​ട്ടി​ലേ​ക്ക് തി​രി​ഞ്ഞ കാ​റും ഇ​വി​ടെ കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു.

സി​ഗ്ന​ൽ ലൈ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ കെ​ൽ​ട്രോ​ൺ ക​മ്പ​നി​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും എം​എ​ൽ​എ​യു​ടെ സ​ഹാ​യ​വും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ൽ​ചെ​ള്ളാ​ങ്ക​ൽ പ​റ​ഞ്ഞു.