കോ​​ട്ട​​യം: ഓ​​ണാ​​വ​​ധി​​ക്കു ശേ​​ഷ​​മു​​ള്ള തി​​ര​​ക്കി​​ല്‍ റി​​ക്കാ​​ര്‍​ഡ് വ​​രു​​മാ​​നം നേ​​ടി ജി​​ല്ല​​യി​​ലെ കെ​​എ​​സ്ആ​​ര്‍​ടി​​സി ഡി​​പ്പോ​​ക​​ള്‍. ജി​​ല്ല​​യി​​ലെ ഏ​​ഴു ഡി​​പ്പോ​​ക​​ളും പ്ര​​തീ​​ക്ഷി​ച്ച​​തി​​നേ​​ക്കാ​​ള്‍ 30 ശ​​ത​​മാ​​നം അ​​ധി​​ക വ​​രു​​മാ​​നം നേ​​ടി. കോ​​ട്ട​​യം ഡി​​പ്പോ​​യാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വ​​രു​​മാ​​നം നേ​​ടി ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്.

ഓ​​ണ​​വ​​ധി​​ക്കു ശേ​​ഷം ക​ഴി​ഞ്ഞ എ​​ട്ടാം തീ​യ​തി ടാ​​ര്‍​ഗ​​റ്റ് ന​​ല്‍​കി​​യാ​​ണ് പ്ര​​വ​​ര്‍​ത്തി​​ച്ച​​ത്. കോ​​ട്ട​​യം ഡി​​പ്പോ​​യ്ക്ക് 16,89,000 രൂ​​പ​​യാ​​യി​​രു​​ന്നു ക​​ള​​ക്‌​ഷ​​ന്‍ ടാ​​ര്‍​ഗ​​റ്റ്. ല​​ഭി​​ച്ച​​താ​​ക​​ട്ടെ 22,06,542 രൂ​​പ​​യും. പാ​​ലാ-19,60,083, ച​​ങ്ങ​​നാ​​ശേ​​രി- 11,03,498, വൈ​​ക്കം-10,11,119, പൊ​​ന്‍​കു​​ന്നം-7,93,365, ഈ​​രാ​​റ്റു​​പേ​​ട്ട- 7,38,156, എ​​രു​​മേ​​ലി-5,51,316 എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ക​​ള​​ക്‌​ഷ​​ന്‍.

ദീ​ർ​ഘ​ദൂ​ര
ബ​സു​ക​ൾ​ക്കും നേ​ട്ടം

കോ​​ട്ട​​യ​​ത്തു​നി​​ന്ന് ബം​​ഗ​​ളൂ​​രു​​വി​​ലേ​​ക്കു​​ള്ള പു​​തി​​യ എ​​സി സ്ലീ​​പ്പ​​ര്‍ ബ​​സി​​നും ദീ​​ര്‍​ഘ​​ദൂ​​ര സ​​ര്‍​വീ​​സു​​ക​​ള്‍​ക്കും റി​​ക്കാ​​ര്‍​ഡ് ക​​ള​​ക്‌​ഷ​​നാ​​ണ് ല​​ഭി​​ച്ച​​ത്. കെ​​എ​​സ്ആ​​ര്‍​ടി​​സി​​യു​​ടെ പു​​തി​​യ ഫാ​​സ്റ്റ്, സൂ​​പ്പ​​ര്‍ ഫാ​​സ്റ്റ് ബ​​സു​​ക​​ള്‍ വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ല്‍നി​​ന്നു സ​​ര്‍​വീ​​സു​​ക​​ള്‍ ആം​​ര​​ഭി​​ച്ചു. കോ​​ട്ട​​യം ഡി​​പ്പോ​​യ്ക്ക് ബം​​ഗ​​ളൂ​രു​വി​ലേ​ക്ക് സ​​ര്‍​വീ​​സ് ന​​ട​​ത്താ​​ന്‍ ര​​ണ്ട് എ​​സി ബ​​സു​​ക​​ളാ​​ണ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പു​​തു​​താ​​യി ലി​​ങ്ക് ബ​​സ് ഉ​​ഴ​​വൂ​​ര്‍, തൊ​​ടു​​പു​​ഴ വ​​ഴി ബൈ​​സ​​ന്‍​വാ​​ലി​​ക്കാ​​ണ് സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. പു​​തി​​യ ര​​ണ്ടു സൂ​​പ്പ​​ര്‍ ഫാ​​സ്റ്റ് ബ​​സു​​ക​​ള്‍കൂ​​ടി എ​​ത്തു​​ന്നു​​ണ്ട്. ഇ​​ത് കൊ​​ന്ന​​ക്കാ​​ടി​​നു​​ള്ള മ​​ല​​ബാ​​ര്‍ സ​​ര്‍​വീ​​സി​​നാ​​യി ഉ​​പ​​യോ​​ഗി​​ക്കും. പു​​തു​​താ​​യി എ​​ത്തു​​ന്ന ലി​​ങ്ക് ബ​​സ് കു​​മ​​ളി​​ക്ക് സ​​ര്‍​വീ​​സ് ന​​ട​​ത്തും. ​

പാ​​ലാ ഡി​​പ്പോ​​യ്ക്ക് ല​​ഭി​​ച്ച ബ​​സ് മൈ​​സൂ​രു​വി​ലേ​ക്കാ​​ണ് സ്‌​​പെ​​ഷ​​ല്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തി​​യ​​ത്. സ്‌​​പെ​​ഷ​​ല്‍ സ​​ര്‍​വീ​​സ് അ​​വ​​സാ​​നി​​ച്ച​​തോ​​ടെ തി​​രു​​വാ​​മ്പാ​​ടി​​ക്കു സ​​ര്‍​വീ​​സ് ന​​ട​​ത്തും. ഈ​​രാ​​റ്റു​​പേ​​ട്ട​​യ്ക്കു ല​​ഭി​​ച്ച പു​​തി​​യ ഫാ​​സ്റ്റ് ബ​​സ് കോ​​യ​​മ്പ​​ത്തൂ​​രി​ലേ​​ക്കാ​​ണ് സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. പു​​തി​​യ ബ​​സു​​ക​​ള്‍​ക്ക് യാ​​ത്ര​​ക്കാ​​ര്‍​ക്കി​​ട​​യി​​ല്‍ വ​​ലി​​യ സ്വീ​​കാ​​ര്യ​​ത​​യാ​​ണ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വൈ​​ക്കം, പൊ​​ന്‍​കു​​ന്നം, ഡി​​പ്പോ​​ക​​ള്‍​ക്കും പു​​തി​​യ ബ​​സ് ഉ​​ട​​നെ​​ത്തും.