അന്ന മാണി സ്മാരക പ്രഭാഷണം
1591350
Saturday, September 13, 2025 7:11 AM IST
കോട്ടയം: ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസി (ഐസിസിഎസ്)ന്റെ ആഭിമുഖ്യത്തില്‍ അന്ന മാണി സ്മാരക പ്രഭാഷണം ആരംഭിച്ചു. എംജി സര്‍വകലാശാലാ കാമ്പസില്‍ നടന്ന ചടങ്ങില്‍ ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞ പ്രഫ. കുശല രാജേന്ദ്രന് അന്ന മാണി സ്മാരക പ്രഭാഷണം നടത്തി.
കേരള സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പ് എക്സ്-ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഎസ്സിഎസ്ടിഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ പ്രഫ. കെ.പി. സുധീര്‍ ഉദ്ഘാടനം ചെയ്തു.
എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ.സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ഐസിസിഎസ് ഡയറക്ടര്‍ ഡോ.കെ. രാജേന്ദ്രന്, എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. മഹേഷ് മോഹന്‍, പ്രഫ.സി.എച്ച്. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.