ലോക ആത്മഹത്യ വിരുദ്ധ ദിനം: ഗാനാലാപനസദസ് സംഘടിപ്പിച്ചു
1590864
Thursday, September 11, 2025 11:55 PM IST
കാഞ്ഞിരപ്പള്ളി: ലോക ആത്മഹത്യ വിരുദ്ധ ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഗാനധാര എന്ന പേരിൽ ഗാനാലാപന സദസ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളിയിലെ മുതിർന്ന ഗായകരുടെ കൂട്ടായ്മയായ സന്ധ്യാരാഗവുമായി ചേർന്നായിരുന്നു ജനറൽ ആശുപത്രിയിൽ ഗാനധാര എന്ന പേരിൽ ഗാനാലാപന സദസ് സംഘടിപ്പിച്ചത്.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റെജി കാവുങ്കൽ, സന്ധ്യാരാഗം ഡയറക്ടർ ബാബു പൂതക്കുഴി, ഫാ. ജോബി മംഗലത്ത് കരോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു പാട്ടുപാടിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. തുടർന്ന് സന്ധ്യാരാഗത്തിലെ ഗായകരും ആശുപത്രി ജീവനക്കാരും ഗാനങ്ങൾ ആലപിച്ചു.