കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്: നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് റോ​​​ഡ​​​രി​​​കി​​​ലെ മ​​​തി​​​ലി​​​ലി​​​ടി​​​ച്ച ബൈ​​​ക്കി​​​ൽ​​നി​​​ന്നു തെ​​​റി​​​ച്ചു വീ​​​ണ വി​​​ദ്യാ​​​ർ​​​ഥി മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു. കു​​​റി​​​ച്ചി​​​ത്താ​​​നം വെ​​​ങ്ങി​​​ണി​​​ക്കാ​​​ട്ട് ജ്യോ​​​തി​​​യു​​​ടെ മ​​​ക​​​ൻ ആ​​​ദി​​​ത്യ ജ്യോ​​​തി​( 17 ) യാ​​​ണ് മ​​​രി​​​ച്ച​​​ത്. ഉ​​​ഴ​​​വൂ​​​ർ-​​കു​​​ര്യ​​​നാ​​​ട് റോ​​​ഡി​​​ൽ പൂ​​​വ​​​ത്തു​​​ങ്ക​​​ലി​​​നു സ​​​മീ​​​പം ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഒ​​​ൻ​​​പ​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. റോ​​​ഡ​​​രി​​​കി​​​ലെ ഗെ​​​യി​​​റ്റി​​​ലും മ​​​തി​​​ലി​​​ലു​​​മി​​​ടി​​​ച്ച ബൈ​​​ക്കി​​​ൽ​​നി​​​ന്ന് ആ​​​ദി​​​ത്യ സ​​​മീ​​​പ​​​ത്തെ പു​​​ര​​​യി​​​ട​​​ത്തി​​​ലേ​​​ക്ക് തെ​​​റി​​​ച്ചു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​റ​​​യു​​​ന്നു.

നാ​​​ട്ടു​​​കാ​​​ർ ചേ​​​ർ​​​ന്ന് മോ​​​നി​​​പ്പ​​​ള്ളി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല . കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് പോ​​​ലീ​​​സ് മേ​​​ൽ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് അ​​​ഞ്ചി​​​ന് വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ.