കെഇ ട്രോഫി ഓൾ ഇന്ത്യ ഇന്റർസ്കൂൾ : വോളി, ബാസ്കറ്റ്ബോൾ ടൂർണമെന്റുകൾക്ക് ഇന്നു തുടക്കം
1591090
Friday, September 12, 2025 6:53 AM IST
മാന്നാനം: കെഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആതിഥേയത്വം വഹിക്കുന്ന ഓൾ ഇന്ത്യ ഇന്റർസ്കൂൾ വോളി, ബാസ്കറ്റ്ബോൾ ടൂർണമെന്റുകൾ ഇന്നു മാന്നാനം കെഇ സ്കൂളിൽ ആരംഭിക്കും.
ഓൾ ഇന്ത്യ വോളിബോൾ ടൂർണമെന്റിൽ 25 ടീമുകളും സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ 15 ടീമുകളും പങ്കെടുക്കുമെന്ന് കെഇ സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ജയിംസ് മുല്ലശേരി പറഞ്ഞു.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം ജോ പോൾ അഞ്ചേരി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
25 വർഷം മുമ്പ് കെഇ ട്രോഫി വോളിബോൾ ടൂർണമെന്റിന് തുടക്കം കുറിച്ച അന്നത്തെ പ്രിൻസിപ്പൽ ഫാ. മാത്യു അറേക്കളം സിഎംഐ, മുൻ പ്രിൻസിപ്പൽ ഫാ. ഫിലിപ്പ് പഴയകരി സിഎംഐ എന്നിവരെ ചടങ്ങിൽ ആദരിക്കും.
15ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ രാജ്യാന്തര വോളിബോൾ താരം അബ്ദുൾ റസാഖും മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പ്രിയോർ റവ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐയും സമ്മാനദാനം നിർവഹിക്കും.