മാടപ്പള്ളി ബ്ലോക്കില്‍ മൂന്നു വികസനപദ്ധതികള്‍ നാടിനു സമർപ്പിച്ചു
1590742
Thursday, September 11, 2025 6:12 AM IST
മാടപ്പള്ളി: കേരളം വളരുന്നതിനനുസരിച്ച് അടിസ്ഥാനവര്‍ഗത്തെയും ചേര്‍ത്തുനിര്‍ത്തിയുള്ള വികസനമാണ് സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്നതെന്ന് മന്ത്രി ഒ.ആര്. കേളു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ. ബി.ആര്. അംബേദ്കര്‍ സ്മാരക ഹാളില്‍ നടന്ന പരിപാടിയില്‍ ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
2024-25, 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ഡോ. ബി.ആര്. അംബേദ്കര്‍ സ്മാരക ഹാള്‍, ചെമ്പുംപുറം കമ്യൂണിറ്റി ഹാള്‍ എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. സൗഹൃദം വയോജന ക്ലബ് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ മണിയമ്മ രാജപ്പന്, ഗീതാ രാധാകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു സുജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലൈസാമ്മ ആന്റണി, സബിത ചെറിയാന്, ടി. രഞ്ജിത്, അലക്സാണ്ടര്‍ പ്രാക്കുഴി, വിനു ജോബ്, മാത്തുക്കുട്ടി പ്ലാത്താനം, വര്‍ഗീസ് ആന്റണി, ബിന്ദു ജോസഫ്, സൈനാ തോമസ്, ബീന കുന്നത്ത്, ടീനാമോള്‍ റോബി, പഞ്ചായത്തംഗങ്ങളായ പി.എ. ബിന്സണ്, വി.വി. വിനയകുമാര്‍, എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.