മ​റ​വ​ൻ​തു​രു​ത്ത്: ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​ൻ മ​റ​വ​ൻ​തു​രു​ത്ത് പ്ര​സ​ന്ന സ​ദ​ന​ത്തി​ൽ ച​ന്ദ്ര​മോ​ഹ​ന​നെ (57) മ​റ​വ​ൻ​തു​രു​ത്ത് എ​ഫ്എ​ച്ച്സി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം മു​ട്ടു​ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ടോ​ൾ - പാ​ലാം​ക​ട​വ് റോ​ഡി​ൽ പ​ഞ്ഞി​പ്പാ​ല​ത്തി​നു സ​മീ​പം ക​ട​ക​ളി​ൽ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​ശേ​ഷം ടോ​ൾ ഭാ​ഗ​ത്തേ​ക്ക് തി​രി​ച്ചു പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും ടോ​ളി​ൽ നി​ന്നു മ​റ​വ​ൻ​തു​രു​ത്ത് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും കൂ​ട്ടിമു​ട്ടി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.