മുംബൈ-തിരുവനന്തപുരം നോര്‍ത്ത് ലോക്മാന്യതിലക് സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചു
1591099
Friday, September 12, 2025 6:57 AM IST
ചങ്ങനാശേരി: മുംബൈ-തിരുവനന്തപുരം നോര്‍ത്ത് ലോകമാന്യതിലക് സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചു. സെപ്റ്റംബര്‍ 25 മുതല്‍ നവംബര്‍ 27 വരെ കോട്ടയം വഴി സര്‍വീസ് നടത്തുന്ന ഈ ട്രെയിനിന് ചങ്ങനാശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മുംബൈയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന നിരവധി മലയാളികള്‍ സ്ഥിരമായി ഉന്നയിച്ച ആവശ്യപ്രകാരം, റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് തുടങ്ങിയവരോട് നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് ഈ പ്രത്യേക ട്രെയിന്‍ അനുവദിക്കാന്‍ കഴിഞ്ഞത്.
മുംബൈയിലുമുള്ള മലയാളികളുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതില്‍ ഈ തീരുമാനം വലിയ ആശ്വാസം നല്‍കുമെന്നും മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചത് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.