യുഡിഎഫ് അനുശോചിച്ചു
1591349
Saturday, September 13, 2025 7:11 AM IST
പുതുപ്പള്ളി: യുഡിഎഫ് മുന്‍ കണ്‍വീനര്‍ പി.പി. തങ്കച്ചന്, കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് എന്നിവരുടെ വേര്‍പാടില്‍ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു. ചെയര്മാന് സാജു എം. ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ചാണ്ടി ഉമ്മന്‍ എംഎല്‍എ, കെപിസിസി നിര്‍വാഹക സമിതിയംഗം ജോഷി ഫിലിപ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യുസ്, യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ കുഞ്ഞ് പുതുശേരി, സെക്രട്ടറി ആന്റണി തുപ്പലഞ്ഞി, നേതാക്കളായ കെ.ബി. ഗിരീശന്, തമ്പി ചന്ദ്രന്, സാബു ഒഴുങ്ങാലില്‍, ഷേര്‍ലി തര്യന്, എന്‍.ഐ. മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.