മെഗാ എഡ്യൂക്കേഷണൽ കാർണിവലും അവാർഡ് നൈറ്റും
1591116
Friday, September 12, 2025 11:31 PM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജും ലോകോത്തര ഹോസ്പിറ്റാലിറ്റി കമ്പനിയായ സ്പാഗോ ഇന്റർനാഷണലുമായി സഹകരിച്ച് റാന്നി മാർത്തോമ്മാ കൺവൻഷൻ സെന്ററിൽ ഒക്ടോബർ 11ന് മെഗാ എഡ്യൂക്കേഷണൽ കാർണിവലും അവാർഡ് നൈറ്റും സംഘടിപ്പിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമ്മേളനത്തിൽ സ്പാഗോ ഇന്റർനാഷണൽ സിഇഒ ബെന്നി തോമസ് പുതുപ്പറമ്പിൽ, രാജു ഏബ്രഹാം എക്സ് എംഎൽഎ, സിനി ആർട്ടിസ്റ്റ് ഡയാന ഹമീദ്, പ്രജ്ഞാനന്ദ തീർഥപാദസ്വാമികൾ, റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി, എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെംബർ പി.ബി. സതീഷ് കുമാർ, ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസ് എന്നിവർ പ്രസംഗിക്കും.
ഹയർ സെക്കൻഡറി, പ്ലസ് വൺ, എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെയും മികച്ച സ്കൂളുകൾക്കും മേധാവിമാർക്കും റവ.ഡോ. നിരപ്പേൽ അവാർഡ് ഫോർ ഇൻസ്പിരേഷണൽ ടീച്ചർ പുരസ്കാരം നൽകി ആദരിക്കും. മെഗാ മ്യൂസിക്കൽ ഡിജെ, കോളജ് വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ്, മെഗാ ഫാഷൻ ഷോ, ഫുഡ് ഫെസ്റ്റിവൽ, റാമ്പ് വാക്ക് എന്നിവയും സംഘടിപ്പിക്കും. തുടർന്ന് കരിയർ ഗൈഡൻസ് സെമിനാറും നടക്കും.
ചടങ്ങിൽ ഒളിന്പിക്സ് ലോകകപ്പ് ഫുട്ബോൾ, ട്വന്റി ട്വന്റി എന്നിവയുടെ ഹോസ്പിറ്റാലിറ്റി സെക്ടർ നിയന്ത്രിക്കുന്ന സ്പാഗോ ഇന്റർനാഷണൽ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ബെന്നി തോമസ് നയിക്കുന്ന ഹ്രസ്വ മോട്ടിവേഷണൽ പ്രോഗ്രാം ഉണ്ടായിരിക്കും. ഗൾഫ് രാജ്യങ്ങളിലേക്ക് ഡയറക്ട് റിക്രൂട്ട്മെന്റ് നേടാൻ സാധിക്കുന്ന കോഴ്സുകളെക്കുറിച്ചുള്ള അവബോധ ക്ലാസുകളും ഉണ്ടായിരിക്കും. ഫോൺ: 9562581191.