ച​​ങ്ങ​​നാ​​ശേ​​രി: ടൗ​​ണ്‍ സി​​സി ക്രി​​ക്ക​​റ്റ് ക്ല​​ബ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ള്‍ നാ​​ളെ മു​​ത​​ല്‍ 14 വ​​രെ പു​​തൂ​​ര്‍​പള്ളി മൈ​​താ​​ന​​ത്ത് ന​​ട​​ക്കും. വി​​വി​​ധ ജി​​ല്ല​​ക​​ളി​​ല്‍നി​​ന്ന് 16 ടീ​​മു​​ക​​ളി​​ലാ​​യി 192 പേ​​ര്‍ മ​​ത്സ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​കും. വി​​ജ​​യി​​ക​​ളാ​​കു​​ന്ന ടീ​​മി​​ന് ഒ​​രു​​ല​​ക്ഷം രൂ​​പ​​യും ട്രോ​​ഫി​​യും ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന ടീ​​മി​​ന് 50,000 രൂ​​പ​​യും മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന ടീ​​മി​​ന് 25,000 രൂ​​പ​​യും സ​​മ്മാ​​ന​​മാ​​യി ന​​ല്‍​കും. നാ​​ളെ രാ​​ത്രി ഏ​​ഴി​​ന് കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി ക്രി​​ക്ക​​റ്റ് പ്രീ​​മി​​യ​​ര്‍ ലീ​​ഗി​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും.

ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി കെ.​​പി. തോം​​സ​​ണ്‍, പു​​തൂ​​ര്‍​ പ​​ള്ളി മു​​സ്‌​ലിം ജ​​മാ -അ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ടി.​​പി. അ​​ബ്ദു​​ള്‍ ഹ​​മീ​​ദ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

വി​​ജ​​യി​​ക​​ളാ​​കു​​ന്ന ടീ​​മി​​ന് സ​​മാ​​പ​​ന ദി​​വ​​സ​​മാ​​യ 14ന് ​​ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ സ​​മ്മാ​​ന​​ദാ​​ന നി​​ര്‍​വ​​ഹി​​ക്കും. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍ മു​​ഖ്യാ​​തി​​ഥി​​യാ​​കും. ക​​ഴി​​ഞ്ഞ ഏ​​റെ വ​​ര്‍​ഷ​​ക്കാ​​ല​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി ടൗ​​ണ്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ഒ​​രു കൂ​​ട്ടം ചെ​​റു​​പ്പ​​ക്കാ​​രു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​ണ് ടൗ​​ണ്‍ ക്രി​​ക്ക​​റ്റ് ക്ല​​ബ്.