അല്ലാപ്പാറ-പയപ്പാര്‍ റോഡ് നിര്‍മാണം ആരംഭിച്ചു
1591379
Saturday, September 13, 2025 11:31 PM IST
പ്രവിത്താനം: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ച് കരൂര്‍ പഞ്ചായത്തിലെ അല്ലാപ്പാറ-പയപ്പാര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഭരണങ്ങാനം, കരൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നാണ് അല്ലാപ്പാറ-പയപ്പാര്‍ റോഡ്. സൈഡ് കോണ്‍ക്രീറ്റിംഗും റീടാറിംഗുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പഞ്ചായത്ത് മെംബര്‍ ലിന്റണ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ലിസമ്മ ബോസ്, ബാബു കാവുകാട്ട്, ഷാജി വട്ടക്കുന്നേല്‍, സിബി പ്ലാത്തോട്ടം, ജോഷി കുടിലുമറ്റം,ജോസ് മഞ്ഞകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.