യൂണിറ്റി വാൾ ശ്രദ്ധേയമായി
1591378
Saturday, September 13, 2025 11:31 PM IST
പൂഞ്ഞാർ: സർദാർ വല്ലഭായി പട്ടേലിന്റെ 150-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ പോലീസ് നേതൃത്വം നൽകി പാലാ സബ്ഡിവിഷൻ സംഘടിപ്പിച്ച പ്രത്യേക പ്രോഗ്രാം യൂണിറ്റി വാൾ പൂഞ്ഞാറിൽ നടത്തി.
കുട്ടികളിലും പൊതുജനങ്ങളിലും ദേശീയ ഐക്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെയും പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ യൂണിറ്റി വാൾ നടത്തിയത്.
പാലാ ഡിവൈഎസ്പി കെ. സദൻ ഉദ്ഘാനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ്ഐ ബിനോയി തോമസ്, സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ സൂസി മൈക്കിൾ, ജനസമിതി അംഗം എബി പൂണ്ടിക്കുളം എന്നിവർ പ്രസംഗിച്ചു.