പാ​ലാ: ന​ഗ​ര ഹൃ​ദ​യ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് ന​ട​പ്പാ​ത​യി​ലെ സ്ലാ​ബ് ത​ക​ര്‍​ന്ന നി​ല​യി​ല്‍. സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​നു സ​മീ​പം ടി​ടി​സി റോ​ഡ് ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് സ്ലാ​ബ് ത​ക​ര്‍​ന്ന​ത്.

സ്‌​കൂ​ള്‍ കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി ആ​ളു​ക​ള്‍ ദി​വ​സേ​ന കാ​ല്‍​ന​ട​യാ​യി യാ​ത്ര ചെ​യ്യു​ന്ന ന​ട​പ്പാ​ത​യാ​ണി​ത്. ആ​രെ​ങ്കി​ലും ത​ക​ര്‍​ന്ന സ്ലാ​ബി​നി​ട​യി​ല്‍​പ്പെ​ട്ട് ദു​ര​ന്ത​മു​ണ്ടാ​കും​വ​രെ അ​ധി​കൃ​ത​ർ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു സ​മീ​ത്തെ വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും പ​റ​യു​ന്നു.