എകെസിസി നേതൃത്വ പരിശീലന ശില്പശാല
1591375
Saturday, September 13, 2025 11:31 PM IST
പാലാ: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ പാലാ രൂപതയിലെ യൂണിറ്റ്, ഫൊറോന, രൂപത ഭാരവാഹികള്‍ക്കായി സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് എന്ന വിഷയം ആസ്പദമാക്കി നേതൃത്വ പരിശീലന ശില്പശാല നടത്തും.
ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ഭരണങ്ങാനം മാതൃഭവനില്‍ നടക്കുന്ന സമ്മേളനം ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിക്കും. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ആമുഖ സന്ദേശം നല്‍കും. തുടര്‍ന്ന് ക്ലാസുകളും ചര്‍ച്ചകളും നടക്കും.
ഗ്ലോബല്‍ ഭാരവാഹികളായ ജോസുകുട്ടി ഒഴുകയില്‍, ടോണി പുഞ്ചക്കുന്നേല്‍, ആന്‍സമ്മ സാബു, ജോണ്സണ് വീട്ടിയാങ്കല്‍, രൂപത ഭാരവാഹികളായ ജോസ് വട്ടുകുളം, ജോയി കെ. മാത്യു എന്നിവര്‍ പ്രസംഗിക്കും.