കാ​ഞ്ഞി​ര​പ്പ​ള്ളി: ക​പ്പാ​ട് ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ൻ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ടി.​എ​ച്ച്. ഷീ​ജാ​മോ​ൾ, എ​സ്എം​ഡി​സി അം​ഗം ജോ​യി നെ​ല്ലി​യാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യോ​ഗ​ത്തി​ൽ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി​ടി​എ പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ഇംഗ്ലീ​ഷ് ലാം​ഗ്വേ​ജ് എ​ന്‍‌​റി​ച്ച്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​നു​മോ​ദ​ന​വും ന​ടത്തി.