പാ​ലാ: എ​സ്എം​വൈ​എം പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍​ട്ട് പ​രി​ശീ​ല​ന പ​ദ്ധ​തി "ക​രു​ത​ലി'​ന് തു​ട​ക്ക​മാ​യി.

ആ​ദ്യ പ​രി​ശീ​ല​നം എ​സ്എം​വൈ​എം രാ​മ​പു​രം ഫൊ​റോ​ന​യു​ടെ​യും ച​ക്കാ​മ്പു​ഴ യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ച​ക്കാ​മ്പു​ഴ ലൊ​രേ​ത്ത് മാ​താ പ​ള്ളി ഹാ​ളി​ല്‍ ന​ട​ത്തി. എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ന്‍​വി​ന്‍ സോ​ണി ഓ​ട​ച്ചു​വ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​മ​പു​രം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജെ​ഫി​ന്‍ റോ​യി അ​ധ്യ​ക്ഷ​ത വ​ഹിച്ചു.​

രൂ​പ​ത ട്ര​ഷ​റ​ര്‍ എ​ഡ്വി​ന്‍ ജെ​യ്‌​സ്, സെ​ക്ര​ട്ട​റി ബെ​നി​സ​ണ്‍ സ​ണ്ണി, ച​ക്കാ​മ്പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​ബി​ന്‍ തോ​മ​സ്, നീ​തു ജോ​ര്‍​ജ്, ക്രിസ്റ്റി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.