കോട്ടയം വൈഎംസിഎ
1591594
Sunday, September 14, 2025 6:35 AM IST
കോട്ടയം: കോട്ടയം വൈഎംസിഎ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി സര്‍വീസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താഴത്തങ്ങാടി എംഡി എല്‍പി സ്കൂളില്‍ "അമീബിക് മസ്തിഷ്ക ജ്വരം: മുന്‍കരുതലുകള്‍ എന്തെല്ലാം'എന്ന വിഷയത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
കോട്ടയം ഭാരത് ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. എ. അനൂപ് കുമാര്‍ ക്ലാസിനു നേതൃത്വം നല്കി. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി സര്‍വീസ് കമ്മിറ്റി ചെയര്മാന് ടോം കോര അഞ്ചേരില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷീല ഉമ്മന്‍, വൈഎംസിഎ വൈസ് പ്രസിഡന്റ് എബി പുഞ്ചിരി, അനൂപ് സി. ജോണ്‍, ഷൈജു വര്‍ഗീസ്, നവീന്‍ സണ്ണി അലക്സ് എന്നിവര്‍ പ്രസംഗിച്ചു.